കുവൈത്ത് സിറ്റി: രാജ്യത്ത് നവംബർ 9 വരെ പല പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങും. എല്ലാ ദിവസവും രാവിലെ എട്ടിനും ഉച്ചയ്ക്കും ഇടയിൽ നിരവധി പ്രദേശങ്ങളിൽ വൈദ്യുതി തടസമുണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചു. ആറ് ഗവർണറേറ്റുകളിലുടനീളമുള്ള ട്രാൻസ്ഫോർമറുകളിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന അറ്റകുറ്റപ്പണികൾക്ക് വൈദ്യുതി – ജല മന്ത്രാലയം ശനിയാഴ്ച തുടക്കമിട്ടു. കുവൈത്തിന്റെ ഇലക്ട്രിക്കൽ ഇൻഫ്രാസ്ട്രക്ചറിൻ്റെ കാര്യക്ഷമത ഉറപ്പാക്കാൻ പ്രവർത്തിക്കുന്നതിനാൽ ഏതൊക്കെ പ്രദേശങ്ങളിലാണ് താത്ക്കാലിക പവർ കട്ടുകൾ അനുഭവപ്പെടുകയെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇന്ന് ഫഹദ് അൽ അഹമ്മദ്, യർമൂക്ക്, ജാബർ അൽ അഹമ്മദ്, സാദ് അൽ അബ്ദുള്ള, അൽ ഖുസൂർ, മുബാറക് അൽ കബീർ, അൽ ഖാദിസിയ, ദോഹ, സൽവ, റുമൈത്തിയ എന്നീ മേഖലകളിൽ വൈദ്യുതി മുടക്കം ഉണ്ടാകും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR