രാജ്യത്തെ പ്രവാസികളെല്ലാം ഈ വർഷം ഡിസംബർ 31ന് മുമ്പായി ബയോമെട്രിക് ഫിംഗർപ്രിൻ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് മുന്നറിയിപ്പ് നൽകി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ബയോമെട്രിക് വിരലടയാള സേവനങ്ങൾ നൽകുന്നതിനായി ഫോറൻസിക് തെളിവെടുപ്പ് കേന്ദ്രങ്ങൾ ദിവസവും രാവിലെ 8 മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. പ്രവാസികൾ നിയുക്ത കേന്ദ്രങ്ങളിലേക്ക് പോകുന്നതിന് മുമ്പ് മെറ്റാ പ്ലാറ്റ്‌ഫോം വഴിയോ സഹേൽ ആപ്ലിക്കേഷൻ വഴിയോ മുൻകൂട്ടി അപ്പോയിൻ്റ്മെൻ്റ് നടത്തണമെന്നും അധികൃതർ വ്യക്തമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR