കുവൈത്ത് സിറ്റി: കുവൈത്തില്‍ ബയോമെട്രിക് വേഗത്തില്‍ പൂര്‍ത്തിയാക്കാം. പ്രവാസികള്‍ക്ക് ബയോമെട്രിക് നടപടികള്‍ക്കുള്ള സമയപരിധി ഇനി രണ്ടുമാസം കൂടി. രണ്ടുമാസം സമയമുണ്ടെങ്കിലും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു. ബയോമെട്രിക് രജിസ്ട്രേഷനായി പ്രവാസികള്‍ക്ക് ദിവസവും രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് കേന്ദ്രങ്ങളില്‍ സേവനം ലഭ്യമാണ്. ഇവിടെ എത്തുന്നതിന് മുമ്പ് മെറ്റ പോര്‍ട്ടല്‍ വഴിയോ സഹ്ല്‍ വഴിയോ മുന്‍കൂട്ടി അപ്പോയിന്‍മെന്റ് എടുക്കേണ്ടതാണ്. ഡിസംബര്‍ 31 വരെയാണ് പ്രവാസികള്‍ക്ക് വിരലടയാള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയം അനുവദിച്ചിരുന്നത്. നേരത്തെ കുവൈത്ത് സ്വദേശികളുടെ ബയോമെട്രിക് രജിസ്ട്രേഷന്‍ കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്ത സ്വദേശികളുടെ സര്‍ക്കാര്‍-ബാങ്ക് ഇടപാടുകള്‍ നിര്‍ത്തിവെച്ചത് അടക്കമുള്ള താത്ക്കാലിക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ബയോമെട്രിക് പൂര്‍ത്തിയാക്കാത്ത പ്രവാസികള്‍ക്കും സമാനമായ നടപടികള്‍ നേരിടേണ്ടിവരും. നിരവധി പ്രവാസികള്‍ ഇനിയും ബയോമെട്രിക് പൂര്‍ത്തിയാക്കാനുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR