കുവൈത്ത് സിറ്റി: കുവൈത്തില്‍ മെയിന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്റ്റേഷനില്‍ തീപിടിത്തം. ചിലയിടങ്ങളില്‍ വൈദ്യുതി മുടങ്ങി. സാല്‍വ ഡി മെയിന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്റ്റേഷനിലെ പ്രധാന ഫീഡറുകളിലൊന്നില്‍ പരിമിതമായ തീപിടിത്തം ഉണ്ടായതായി വൈദ്യുതി, ജലം, പുനരുപയോഗ ഊര്‍ജ മന്ത്രാലയം അറിയിച്ചു. ലോഡ് നഷ്ടം 20 മെഗാവാട്ടാണ്. ഇത് മൂലം സല്‍വ, അല്‍ ബിദ്ദ പ്രദേശങ്ങളിലെ പരിമിതമായ ഭാഗങ്ങളില്‍ വൈദ്യുതി തടസമുണ്ടായി. വെള്ളിയാഴച (ഇന്നലെ) ഉച്ചയോടെയായിരുന്നു തീപിടിത്തം. ഉടന്‍ തന്നെ അഗ്‌നിശമന സേനയും മന്ത്രാലയത്തിന്റെ എമര്‍ജന്‍സി ടീമും സംഭവസ്ഥലത്തെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു. വളരെ വേഗം തന്നെ തീ അണയ്ക്കാനും സാധിച്ചു. റിപ്പോര്‍ട്ട് ലഭിച്ചയുടനെ ജോലിയുടെ പുരോഗതിയെക്കുറിച്ചുള്ള തുടര്‍നടപടികള്‍ക്കായി മന്ത്രാലയത്തിലെ നിരവധി പ്രധാന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നെന്ന് വൈദ്യുതി മന്ത്രി മഹമൂദ് അബ്ദുല്‍ അസീസ് ബുഷെഹ്രി പറഞ്ഞു. പൂര്‍ണ്ണമായ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി സ്റ്റേഷനില്‍ അറ്റകുറ്റപണികള്‍ നടക്കുകയാണ്. തീപിടിത്തത്തില്‍ ആളപായമൊന്നും ഉണ്ടായില്ല, മാത്രമല്ല ചില പരിമിതമായ ഭൗതിക നഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ… https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR