പൊതുസ്ഥലങ്ങള്‍ കയ്യേറി അനധികൃത നിര്‍മാണം; പരിശോധന ശക്തമാക്കി കുവൈത്ത് മുനിസിപ്പാലിറ്റി

കുവൈത്ത് സിറ്റി: വിവിധ പ്രദേശങ്ങളില്‍ കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി. മരുഭൂമികളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് പരിശോധന വ്യാപകമാക്കിയത്. പൊതുസ്ഥലങ്ങള്‍ കയ്യേറി അനധികൃത നിര്‍മ്മാണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നാഷണല്‍ ഗാര്‍ഡ്, ആഭ്യന്തര മന്ത്രാലയം, കാര്‍ഷിക പൊതു അതോറിറ്റി, പരിസ്ഥിതി അതോറിറ്റി, പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. അനധികൃത നിര്‍മാണത്തില്‍ പരിശോധന അടുത്ത ദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ… https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASICLICK.COM - WordPress Theme by WPEnjoy