കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ മറ്റൊരു തൊഴിലുടമയ്ക്ക് കൈമാറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി

കുവൈത്ത് സിറ്റി: ഇനുമുതല്‍ കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ മറ്റൊരു തൊഴിലുടമയ്ക്ക് കൈമാറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഗാര്‍ഹിക തൊഴിലാളികള്‍ നിലവിലെ തൊഴിലുടമയില്‍ നിന്ന് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് തൊഴില്‍ മാറ്റം നടത്തുന്നതിന് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി. മാനവ ശേഷി സമിതി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇത് പ്രകാരം ഏജന്‍സികള്‍ മുഖേനെ റിക്രൂട്ട് ചെയ്യപ്പെട്ട ഗാര്‍ഹിക തൊഴിലാളിയുടെ തൊഴില്‍ കരാര്‍ കാലാവധി അവസാനിക്കുന്നതിനു മുമ്പ് അധികൃതര്‍ അറിയാതെ മറ്റൊരു സ്‌പോണ്‍സര്‍ക്ക് കൈമാറുകയാണെങ്കില്‍ തൊഴില്‍ കരാറിലെ വാറന്റി നഷ്ടമാകും. നിലവിലെ തൊഴിലുടമടയുടെ കീഴില്‍ ജോലി ചെയ്യാന്‍ തൊഴിലാളി താത്പര്യപ്പെടുന്നില്ലെങ്കില്‍ മാനവ ശേഷി സമിതി, ഗാര്‍ഹിക തൊഴിലാളി റിക്രൂറ്റിങ് വിഭാഗം എന്നീ ഏജന്‍സികളെ അറിയിക്കുകയും പുതിയ തൊഴിലുടമയുടെയും തൊഴിലാളിയുടെയും റിക്രൂട്‌മെന്റ് ഏജന്‍സിയുടെയും സാന്നിധ്യത്തില്‍ പുതിയ തൊഴില്‍ കരാര്‍ ഒപ്പ് വെക്കുകയും ചെയ്യണം. റിക്രൂട്‌മെന്റ് ഏജന്‍സികള്‍ മുഖേനെ എത്തിയ തൊഴിലാളി ആറ് മാസ കാലയളവില്‍ ജോലിയില്‍ തുടരാന്‍ വിസമ്മതിച്ചാല്‍, തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിന് സ്‌പോണ്‍സര്‍ നല്‍കിയ ഫീസ് വീണ്ടെടുക്കാനുള്ള തൊഴിലുടമയുടെ അവകാശം ഉറപ്പുനല്‍കുക എന്നത് കൂടി ലക്ഷ്യമാക്കിയാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASICLICK.COM - WordPress Theme by WPEnjoy