ദോഹ: ഖത്തറിൽ ഫരീജ് ഫെസ്റ്റിവലിൻ്റെ ആദ്യ പതിപ്പ് ഒക്ടോബർ 31 മുതൽ നവംബർ 6 വരെ ഉം സലാലിലെ ദർബ് അൽ സായിയി നടത്തുമെന്ന് സാംസ്കാരിക മന്ത്രാലയം (എംഒസി) അറിയിച്ചു. 19 വ്യത്യസ്ത സ്ഥാപനങ്ങൾ ഫെസ്റ്റിവലിൽ പങ്കെടുക്കും. ഫെസ്റ്റിവലിൽ കലാശാല, കലയും പ്രചോദനവും, തിയേറ്റർ, മാൽ ലാവൽ, അൽ ഹോഷ് എന്നിങ്ങനെ വ്യത്യസ്ത തീമുകളുള്ള വിഭാഗങ്ങൾ ഉണ്ടാകും.
നാല് ആർട്ട് എക്സിബിഷനുകളും തിയറ്റർ പെർഫോമൻസുകളും വിവിധ പ്രായക്കാർക്കുള്ള കലാ ശിൽപശാലകളും സാംസ്കാരിക സെമിനാറുകളും ആർട്ട് സ്റ്റുഡിയോകളും ഫെസ്റ്റിവലിനോടനുബന്ധിച്ച് അരങ്ങേറും. ഖത്തറിലെ കലാ-സാംസ്കാരിക രംഗങ്ങളെ സമ്പന്നമാക്കുന്നതിന്, വൈവിധ്യമാർന്ന ശൈലികളുള്ള നൂറിലധികം പ്രാദേശിക, അന്തർദേശീയ കലാകാരന്മാരെയും, ഡിസൈനർമാരെയും ഫെസ്റ്റിവലിൽ പങ്കെടുപ്പിക്കുകായും ചെയ്യും.