പട്രോളിംഗ് നടത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഗതാഗത നിയമം ലംഘിച്ചാല്‍ നടപടിയുമായി കുവൈത്ത്

കുവൈത്ത് സിറ്റി: പട്രോളിങ് നടത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഗതാഗത നിയമം ലംഘിച്ചാല്‍ നടപടിയുമായി കുവൈത്ത്. കുവൈത്തില്‍ ട്രാഫിക് പട്രോളിങ് നടത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഗതാഗത നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസഫിന്റെ മുന്നറിയിപ്പ്. ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും പ്രാദേശിക പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ‘നിയമ വാഴ്ച നടപ്പിലാക്കുന്നതില്‍ ചുമതല നിര്‍വഹിക്കുന്നവരാണ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍. ഇത് കൊണ്ട് തന്നെ അച്ചടക്കത്തിലും പ്രതിബദ്ധതയിലും അവര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ടവരുമാണ്. ആരും നിയമത്തിന് അതീതരല്ലെന്നും’, അദ്ദേഹം വ്യക്തമാക്കി. ‘ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, അശ്രദ്ധ എന്നിവ മൂലം സംഭവിക്കുന്ന വാഹനാപകടങ്ങള്‍ കുറയ്ക്കുക എന്നതാണ് പുതിയ ട്രാഫിക് നിയമത്തിന്റെ ലക്ഷ്യമെന്നും’, ശൈഖ് ഫഹദ് അല്‍ യൂസഫ് പറഞ്ഞു. ഉത്തരവ് പുറപ്പെടുവിച്ച് മൂന്ന് മാസത്തിന് ശേഷം പുതിയ ട്രാഫിക് നിയമം നടപ്പിലാക്കും. താമസ നിയമലംഘകര്‍ക്കെതിരെ ആരംഭിച്ച സുരക്ഷാ പരിശോധനകള്‍ വഴി അനധികൃത തൊഴിലാളികളുടെയും താമസ നിയമ ലംഘകരുടെയും എണ്ണം ഗണ്യമായി കുറയ്ക്കുവാന്‍ സഹായകമായി. 80,000 മുതല്‍ 90,000 വരെ നിയമലംഘകരെ ഇതിനകം നാടുകടത്തി. നിയമലംഘകരുടെ എണ്ണത്തെക്കുറിച്ച് പ്രതിമാസ സ്ഥിതിവിവരക്കണക്കുകള്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു. രാജ്യത്ത് ബയോ മെട്രിക് സംവിധാനം നടപ്പിലാക്കിയതോടെ വ്യാജ രേഖകള്‍ ചമച്ച് പൗരത്വം നേടിയവരെയും ഇരട്ട പൗരത്വമുള്ള നിരവധി പേരെയും കണ്ടെത്താന്‍ കഴിഞ്ഞതായി ഷെയ്ഖ് ഫഹദ് അല്‍-യൂസഫ് വ്യക്തമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASICLICK.COM - WordPress Theme by WPEnjoy