കുവൈത്ത് സിറ്റി: 60 വയസ്സിന് മുകളിലുള്ളവര്‍ക്കും സര്‍ക്കാരില്‍ നിന്ന് സ്വകാര്യ മേഖലയിലേക്ക് മാറാമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍. 2023 ലെ തീരുമാനം നമ്പര്‍ 1809 റദ്ദാക്കിയതായി വെളിപ്പെടുത്തി. നേരത്തെ സര്‍ക്കാര്‍ മേഖലയില്‍ നിന്നുള്ള തൊഴിലാളികളെ സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നത് പരിമിതപ്പെടുത്തിയിരുന്നു. ഈ തീരുമാനം എല്ലാ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്കും 60 വയസിനു മുകളിലുള്ളവര്‍ക്കും പ്രയോജനകരമാണെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ വ്യക്തമാക്കി. സാങ്കേതിക, മറ്റ് മേഖലകളിലെ തൊഴിലാളികളുടെ കഴിവുകളും അനുഭവപരിചയവും പ്രയോജനപ്പെടുത്തുക, തൊഴില്‍ വിപണിയുടെ വികസനത്തിന് സംഭാവന നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തിനകത്ത് നിലവിലുള്ള തൊഴിലാളികളെ മികച്ച രീതിയില്‍ വിനിയോഗിക്കാനും ഇതിലൂടെ അനുവദിക്കുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR
Home
Uncategorized
സുപ്രധാന തീരുമാനം; 60 വയസിന് മുകളിലാണോ? സര്‍ക്കാരില്‍നിന്ന് സ്വകാര്യ മേഖലയിലേക്ക് മാറാം