കുവൈത്ത് സിറ്റി: വ്യാജ സഹേല്‍ ആപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് പൗരന്മാരോടും പ്രവാസികളോടും അധികൃതര്‍. സഹേല്‍ ആപ്പിനെ പ്രതിനിധീകരിക്കുന്നെന്ന് വ്യാജമായി അവകാശപ്പെടുന്ന അനധികൃത ലിങ്കുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. ഇലക്ട്രോണിക് സേവനങ്ങള്‍ക്കായുള്ള ഏകീകൃത സര്‍ക്കാര്‍ ആപ്ലിക്കേഷന്റെ വക്താവ് യൂസഫ് കാസെമാണ് ഇക്കാര്യം അഭ്യര്‍ഥിച്ചത്. സംശയാസ്പദമായ വെബ് സഹേല്‍ ആപ്ലിക്കേഷനായി ആള്‍മാറാട്ടം നടത്തുന്ന ലിങ്കുകളുമായും ഇടപഴകുന്നത് ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം പ്രസ്താവനയില്‍ കാസെം ഊന്നിപ്പറഞ്ഞു. ചില വെബ്സൈറ്റുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇത്തരം ലിങ്കുകള്‍ പ്രചരിക്കുന്നുണ്ടെന്നും ഇത് ഉപയോക്താക്കള്‍ ഔദ്യോഗിക സ്രോതസുകളിലൂടെ വിവരങ്ങള്‍ പരിശോധിക്കേണ്ടതിന്റെ ആവശ്യകതയെ അടിവരയിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്മാര്‍ട്ട്ഫോണുകള്‍ക്കായുള്ള ആപ്പ് സ്റ്റോറുകള്‍ വഴി മാത്രമേ സഹേല്‍ ആപ്ലിക്കേഷന്‍ ആക്സസ് ചെയ്യാനാകൂവെന്നും ഏതെങ്കിലും ബാഹ്യ ലിങ്കുകളിലൂടെയോ വെബ്സൈറ്റുകളിലൂടെയോ ലഭ്യമല്ലെന്നും കാസെം വ്യക്തമാക്കി. സുരക്ഷിതമായ ആശയവിനിമയത്തിനായി ആപ്പിന്റെ ഔദ്യോഗിക ചാനലുകള്‍ മാത്രം ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുകാട്ടി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR