കുവൈത്ത് സിറ്റി: കൊവിഡ് കാലത്ത് ജുമുഅ നമസ്കാരം നടത്താന്‍ പ്രത്യേകമായി ആരംഭിച്ച പള്ളികള്‍ കുവൈത്തില്‍ അടച്ചുപൂട്ടാന്‍ തീരുമാനം. കുവൈത്ത് മതകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ട് പ്രാദേശിക ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മതകാര്യ മന്ത്രാലയത്തിലെ ഫത്വ, ശരിയ ഗവേഷണ വിഭാഗം പുറപ്പെടുവിച്ച ഫത്വയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച് രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലുമുള്ള മസ്ജിദ് അഡ്മിനിസ്ട്രേഷനുകള്‍ക്ക് മന്ത്രാലയത്തിലെ മസ്ജിദ് വിഭാഗം അറിയിപ്പ് നല്കി. നവംബര്‍ 1 വെള്ളിയാഴ്ച മുതലാണ് തീരുമാനം നടപ്പിലാകും. ഇക്കാര്യം ആരാധകരെ അറിയിക്കാന്‍ ഇമാമുമാരോടും ഖത്തീബുമാരോടും വിജ്ഞാപനത്തില്‍ അഭ്യര്‍ഥിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR