ഖത്തർ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽതാനി മിലിപോൾ ഖത്തർ എക്‌സിബിഷൻ്റെ പതിനഞ്ചാമത് എഡിഷൻ ദോഹ എക്‌സിബിഷൻ ആൻഡ് കോൺഫറൻസ് സെൻ്ററിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
മന്ത്രിമാർ, സുരക്ഷാ ഏജൻസി നേതാക്കൾ, അന്താരാഷ്ട്ര സുരക്ഷാ മേഖലയിൽ വിദഗ്ധരായ ഗവേഷണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ് നടന്നത്.
ഖത്തർ വാർത്താ ഏജൻസിയുടെ കണക്കനുസരിച്ച്, മൂന്ന് ദിവസത്തെ പരിപാടിയിൽ കുറഞ്ഞത് 250 പ്രാദേശിക, അന്തർദേശീയ കമ്പനികളുടെ പങ്കാളിത്തം ഉണ്ടായിരിക്കും.’ടെക്‌നോളജി അറ്റ് ദ സർവീസ് ഓഫ് സെക്യൂരിറ്റി’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ഇവൻ്റ് നടക്കുന്നത്. പരിപാടിയിൽ, മൊബൈൽ ബയോമെട്രിക് സാങ്കേതികവിദ്യയിലൂടെ നിയമപാലനം മെച്ചപ്പെടുത്തുന്നതിലും ഡിജിറ്റൽ മേഖലയിൽ സൈബർ സുരക്ഷ സംരക്ഷിക്കുന്നതിനുള്ള തന്ത്രങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിദഗ്ധരെ ഉൾപ്പെടുത്തി 15 സെഷനുകൾ നടക്കും.
കൂടാതെ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യകളുടെ വിശാലമായ പ്രയോഗവുമായി ബന്ധപ്പെട്ട അവസരങ്ങളും വെല്ലുവിളികളും വിഷയങ്ങൾ ഉൾക്കൊള്ളുന്നു.