ദോഹ: ഖത്തറിലെ റോഡിന് മുകളിൽ സ്ഥാപിച്ച ദിശാ സൂചക ബോർഡിൽ സ്ഥലപ്പേര് എഴുതിയതിൽ തെറ്റ് പറ്റിയെന്ന പ്രചാരണം പൊതുമരാമത്ത് അതോറിറ്റി(അഷ്ഗാൽ)നിഷേധിച്ചു.സമൂഹ മാധ്യമങ്ങളിലാണ് റോഡിന് മുകളിലായി സ്ഥാപിച്ച ഓവർഹെഡ് ബോർഡിൽ “അൽ വക്ര” എന്നെഴുതിയതിൽ തെറ്റുണ്ടെന്ന് കാണിച്ച് ചിത്രം പ്രചരിച്ച സാഹചര്യത്തിൽ അഷ്ഗാൽ നൽകിയ വിശദീകരണ കുറിപ്പിലാണ് ഇതു തെറ്റാണെന്ന് വ്യക്തമാക്കിയത്.
“ഞങ്ങളുടെ വിദഗ്ദ്ധ സംഘം റോഡ് അടയാളം പരിശോധിച്ച് അക്ഷരത്തെറ്റ് സംഭവിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തുകയും ബോർഡിലെ സ്ഥലപ്പേരുകളും ചിഹ്നങ്ങളും സ്ഥാപിത മാനദണ്ഡങ്ങൾക്കും സ്പെസിഫിക്കേഷനുകൾക്കും അനുസൃതമാണെന്നും ഭാഷാപരമായ പിഴവുകളൊന്നുമില്ലെന്നും സ്ഥിരീകരിക്കുകയും ചെയ്തു ” അഷ്ഗൽ വ്യക്തമാക്കി. ഫേക്ക് വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും, ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.