കുവൈത്ത് സിറ്റി: സര്‍ക്കാര്‍ പദ്ധതികള്‍ക്കായി വീണ്ടും ഹ്രസ്വകാല വിസകള്‍ അനുവദിച്ച് കുവൈത്ത്. ആഭ്യന്തര മന്ത്രാലയവും പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറും ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍ക്കുള്ള ഹ്രസ്വകാല വര്‍ക്ക് പെര്‍മിറ്റുകള്‍ വീണ്ടും അവതരിപ്പിച്ചു. ഒരു വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള സര്‍ക്കാര്‍ പദ്ധതികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റിനുള്ള അപേക്ഷകള്‍ ചൊവ്വാഴ്ച 22 മുതല്‍ മാന്‍പവര്‍ അതോറിറ്റിയില്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയവും പിഎഎമ്മും ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. തൊഴില്‍ വിപണിയില്‍ വഴക്കം വര്‍ദ്ധിപ്പിക്കുന്നതിനും ഒരു വര്‍ഷത്തില്‍ കവിയാത്ത ഹ്രസ്വകാല പദ്ധതികളുടെ പൂര്‍ത്തീകരണം കാര്യക്ഷമമാക്കുന്നതിനും ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR