കുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും സൈറണ്‍ മുഴങ്ങും. കുവൈത്തിലെ എല്ലാ മേഖലകളിലും സൈറണുകളുടെ പരീക്ഷണാത്മക സംപ്രേക്ഷണം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഈ ടെസ്റ്റ് അടുത്ത ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടക്കും. മുന്നറിയിപ്പ് സൈറണുകളുടെ അര്‍ഥത്തെക്കുറിച്ചും അവ കേള്‍ക്കുമ്പോള്‍ സ്വീകരിക്കേണ്ട തയ്യാറെടുപ്പുകളെക്കുറിച്ചും പൗരന്മാരെയും താമസക്കാരെയും ബോധവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. സൈറണുകളുടെ സ്റ്റാറ്റസ് നിര്‍ണയിക്കുന്നതിനും അടിയന്തരഘട്ടങ്ങളില്‍ മുഴങ്ങുന്ന മൂന്ന് തരം ടോണുകള്‍ പൗരന്മാരെയും താമസക്കാരെയും പരിചയപ്പെടുത്തുന്നതിനും എല്ലാവരും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ അറിയിക്കാനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങള്‍ക്കിടയിലാണ് ഈ ആക്ടിവേഷന് വരുന്നതെന്ന് ഭരണകൂടം അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR