കുവൈത്ത് സിറ്റി: രാജ്യത്ത് ഉപഭോക്തൃ ചെലവില്‍ വര്‍ധനവ്. ഈ വര്‍ഷത്തെ ആദ്യ ഒന്‍പത് മാസങ്ങളില്‍ കുവൈത്തികളുടെയും പ്രവാസികളുടെയും ഉപഭോക്തൃ ചെലവില്‍ അഞ്ച് ശതമാനം വര്‍ധന ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2023 ലെ ഇതേ കാലയളവിലെ 34.2 ബില്യണ്‍ കുവൈത്തി ദിനാറുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്തം 35.9 ബില്യണ്‍ ആയാണ് ചെലവ് കൂടിയത്. ഈ വര്‍ദ്ധന പ്രധാനമായും ഓണ്‍ലൈന്‍ ചെലവുകള്‍ മൂലമാണ് ഉണ്ടായിട്ടുള്ളത്. ഇത് മൊത്തം ചെലവിന്റെ 14.28 ബില്യണ്‍ കുവൈത്തി ദിനാര്‍ ആണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആഭ്യന്തര പോയിന്റ്-ഓഫ്-സെയില്‍ (പിഒഎസ്) ഇടപാടുകള്‍ക്കായി 12.9 ബില്യണ്‍ ദിനാര്‍ ചെലവഴിച്ചതായി കണക്കുകള്‍ പറയുന്നു. 1 ബില്യണ്‍ കുവൈത്തി ദിനാര്‍ വിദേശത്ത് ചെലവഴിച്ചു. മൊത്തം 13.9 ബില്യണ്‍ ദിനാറിന്റെ എടിഎം ഇടപാടുകള്‍ നടന്നു. അതില്‍ ആഭ്യന്തരമായി 7.4 ബില്യണ്‍ കെഡബ്ല്യുഡിയും അന്താരാഷ്ട്രതലത്തില്‍ 200 മില്യണും ദിനാറുമാണ് ചെലവഴിക്കപ്പെട്ടത്. വെബ്സൈറ്റ് ഇടപാടുകള്‍ ഏകദേശം 14.2 ബില്യണ്‍ കുവൈത്തി ദിനാറിലെത്തി. 13.19 ബില്യണ്‍ ദിനാര്‍ ആഭ്യന്തരമായും 1 ബില്യണ്‍ ദിനാര്‍ വിദേശത്തും ചെലവഴിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR