കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ടു ദിവസമായി പെയ്യുന്ന മഴ ശനിയാഴ്ചയും തുടരും. വെള്ളിയാഴ്ച രാവിലെ മുതൽ വിവിധ ഇടങ്ങളിൽ ഒറ്റപ്പെട്ട മഴയാണ് ലഭിച്ചത്. ചാറ്റൽ മഴ ആയിരുന്നെങ്കിലും ചിലയിടങ്ങളിൽ ശക്തി പ്രാപിച്ചു. ഇടയ്ക്കിടെ പെയ്ത മഴ അന്തരീക്ഷത്തെ തണുപ്പിച്ചു. രണ്ടു ദിവസമായി രാജ്യത്ത് കുറഞ്ഞ താപനിലയാണ്. രാത്രി കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നുണ്ട്. ഇടിമിന്നലിനും സാധ്യതയുണ്ട്. ഞായറാഴ്ച പകലോടെ കാലാവസ്ഥ മെച്ചപ്പെടും. മഴ ഉള്ളപ്പോൾ വാഹനം ഓടിക്കുന്നവർ ശ്രദ്ധപുലർത്തണമെന്ന് ഫയർഫോഴ്സ് അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR