സന്തോഷ വാർത്ത; 60 കഴിഞ്ഞ പ്രവാസികളുടെ താമസരേഖ പുതുക്കൽ നിയന്ത്രണം പിൻവലിച്ചേക്കും

കുവൈത്ത് സിറ്റി: കുവൈത്തിൽ 60 വയസിനു മുകളിൽ പ്രായമായ ബിരുദധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട തീരുമാനം പുനഃപരിശോധിക്കുവാൻ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് മാനവ ശേഷി സമിതി അധികൃതർക്ക് പ്രത്യേകം നിർദേശം നൽകിയതായി പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് പരിചയസമ്പന്നരായ അവിദഗ്ദതൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം. 2021 ജനുവരി ഒന്ന് മുതലാണ് 60 വയസ് പ്രായമായ ബിരുദധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസരേഖ പുതുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ തീരുമാനം പ്രകാരം, ഈ വിഭാഗത്തിൽപ്പെട്ടവർക്ക് താമസരേഖ പുതുക്കുന്നതിന് ഫീസ്, ഇൻഷുറൻസ് ഉൾപ്പെടെ പ്രതിവർഷം 1000 ദിനാറോളം ചെലവ് വന്നിരുന്നു. ഇതേതുടർന്ന് മലയാളികൾ ഉൾപ്പെടെ സാധാരണക്കാരായ ആയിരക്കണക്കിന് പ്രവാസികൾക്കാണ് രാജ്യം വിടേണ്ടി വന്നത്. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന കരാർ കമ്പനികളിലെ ജീവനക്കാർക്ക് കഴിഞ്ഞ മാസം ഈ നിയന്ത്രണം എടുത്തുമാറ്റിയിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASICLICK.COM - WordPress Theme by WPEnjoy