കുവൈത്ത് സിറ്റി: വധക്കേസ് പ്രതികൾക്ക് വധശിക്ഷ ശരിവെച്ച് കുവൈത്ത് കോടതി. കുവൈത്തി പൗരൻ മുബാറക് അൽ റാഷിദി വധക്കേസിലെ പ്രതികളുടെ വധശിക്ഷയാണ് കാസേഷൻ കോടതി ശരിവെച്ചത്. കേസിൽ ഒരു കുവൈത്തി പൗരനെയും ഈജിപ്ഷ്യനേയുമാണ് നേരത്തേ വധശിക്ഷക്ക് വിധിച്ചിരുന്നത്. പ്രതികൾ ആസൂത്രിതമായ ശ്രമത്തിലാണ് കൊലപാതകം നടത്തിയതെന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധിയെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ വർഷം ഏപ്രിലിൽ കബ്ദിൽ നിന്ന് കാണാതായ മുബാറക് അൽ റാഷിദിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പിന്നീട് തെളിഞ്ഞിരുന്നു. തെരച്ചിലിനൊടുവിലാണ് പടിഞ്ഞാറൻ സാൽമിയയിൽ നിന്ന് മുബാറക് അൽ റാഷിദിയുടെ മൃതദേഹം കണ്ടെടുക്കാനായത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR