കുവൈത്തില്‍ സ്വകാര്യ, കുടുംബ ഭവന മേഖലകളില്‍ ബാച്ചിലര്‍മാരുടെ എണ്ണത്തില്‍ കുറവ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ, കുടുംബ ഭവന മേഖലകളില്‍ താമസിക്കുന്ന ബാച്ചിലര്‍മാരുടെ എണ്ണത്തില്‍ കുറവ്. കുവൈത്തിലെ പരിശോധനാ സംഘങ്ങള്‍ നടത്തിയ തീവ്രമായ ഫീല്‍ഡ് കാമ്പെയ്നുകള്‍ കാരണം സ്വകാര്യ, കുടുംബ ഭവന മേഖലകളില്‍ താമസിക്കുന്ന ബാച്ചിലര്‍മാരുടെ ശതമാനം ഈ വര്‍ഷം ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എഞ്ചി. സൗദ് അല്‍ ദുബൗസ് ആണ് ഇക്കാര്യം പറഞ്ഞത്. ഈ പ്രദേശങ്ങളിലെ വസ്തുവകകള്‍ കുടുംബങ്ങളല്ലാത്തവര്‍ക്ക് വാടകയ്ക്ക് നല്‍കുന്നില്ലെന്ന് ഉറപ്പാക്കാന്‍ മുനിസിപ്പാലിറ്റിയുടെ ടീമുകള്‍ പതിവായി നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ദിവസങ്ങളില്‍, വസ്തു ഉടമകളും അധികാരികളുമായി സഹകരിക്കുകയും തങ്ങളുടെ സ്വത്തുക്കള്‍ ബാച്ചിലര്‍മാര്‍ക്ക് നല്‍കാതിരിക്കാനുള്ള നിയമങ്ങള്‍ പാലിക്കാന്‍ തുടങ്ങുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ… https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASICLICK.COM - WordPress Theme by WPEnjoy