കുവൈത്ത് സിറ്റി: കുവൈത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ഇസ റമദാന്‍. വരും ദിവസങ്ങളില്‍ രാജ്യത്ത് താപനില കുറയുമെന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും ഇസ റമദാന്‍ വ്യക്തമാക്കി. ഇന്ന് ’50 കി.മീ / മണിക്കൂര്‍ കവിയുന്ന സജീവമായ വടക്കുപടിഞ്ഞാറന്‍ കാറ്റ്, പൊടിക്കാറ്റിന് കാരണമാകും, ചില പ്രദേശങ്ങളില്‍ ദൃശ്യപരത കുറയ്ക്കും, പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളില്‍, കടല്‍ തിരമാലകള്‍ ആറ് അടിയിലധികം ഉയരാന്‍ ഇടയാക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അതോടൊപ്പം, രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥയെ തുടര്‍ന്ന് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ ഫയര്‍ഫോഴ്സ് ആഹ്വാനം ചെയ്തു. സഹായം ആവശ്യമുണ്ടെങ്കില്‍, എമര്‍ജന്‍സി നമ്പറില്‍ (112) വിളിക്കാന്‍ മടിക്കരുതെന്ന് അഗ്‌നിശമനസേന നിവാസികളോട് ആഹ്വാനം ചെയ്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/IXIX5nGgCWVEO66RDXbzXR