കുവൈത്ത് സിറ്റി: ജോലിക്ക് പോകാതെ 10 വർഷം ശമ്പളം കൈപറ്റിയ കേസിൽ കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരിയായ സ്വദേശി നഴ്സിന് എട്ടിന്റെ പണി. 5 വർഷം കഠിന തടവും ഒരു ലക്ഷത്തി പതിനായിരം ദിനാർ പിഴയും വിധിച്ചു. ക്രിമിനൽ കോടതി ജഡ്ജി നായിഫ് അൽ – ദഹൂമിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 2011 മുതൽ 2021 വരെ 10 വർഷക്കാലം ഇവർ ജോലിക്ക് പോകാതെ ശമ്പളം കൈപ്പറ്റിയെന്നാണ് കേസ്. 5 വർഷത്തെ കഠിന തടവിനോടൊപ്പം ഈ കാലയളവിൽ അനർഹമായി കൈപ്പറ്റിയ ശമ്പളത്തിന്റെ ഇരട്ടി തുകയാണ് ഇവർക്കെതിരെ കോടതി പിഴ ശിക്ഷ വിധിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR