കുവൈത്ത് സിറ്റി: കുവൈത്തില്‍ തടവുകാര്‍ക്ക് മൊബൈല്‍ ഫോണ്‍ കടത്താന്‍ ശ്രമിച്ച ഇസ്ലാമിക മത പ്രബോധകന് പിടിയിലായി. പ്രബോധകന് സെന്‍ട്രല്‍ ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായാണായത്. സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് മതപ്രബോധനം നടത്താന്‍ എത്തിയതായിരുന്നു ഇയാള്‍. ജയിലിലെ പ്രവേശന കവാടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനക്കിടയിലാണ് ഇയാള്‍ പിടിയിലായത്. പരിശോധനയില്‍ നിരവധി മൊബൈല്‍ ഫോണുകള്‍ ഇയാളില്‍ നിന്ന് കണ്ടെത്തി. ജയിലിലെ തടവുകാര്‍ക്ക് വേണ്ടിയാണ് ഇയാള്‍ മൊബൈല്‍ ഫോണുകള്‍ കടത്താന്‍ ശ്രമിച്ചത്. ജയിലുകളില്‍ മയക്ക് മരുന്ന്, മൊബൈല്‍ ഫോണുകള്‍ മുതലായ നിരോധിത വസ്തുക്കള്‍ കടത്തുന്നത് തടയാന്‍ ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസുഫിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം കര്‍ശന നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇതിനിടയിലാണ് തടവുകാര്‍ക്ക് മത പ്രബോധനം നടത്താന്‍ നിയോഗിക്കപ്പെട്ട വ്യക്തിയില്‍നിന്ന് തന്നെ ഇത്തരമൊരു കുറ്റകൃത്യം ഉണ്ടായിരിക്കുന്നത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR