കുവൈത്ത് സിറ്റി: നിര്‍മാണത്തിലിരിക്കുന്ന സ്ഥലങ്ങളില്‍നിന്ന് നിര്‍മാണ സാമഗ്രികള്‍ കൊള്ളയടിച്ച തൊഴിലാളി സംഘം പിടിയില്‍. ആഭ്യന്തര മന്ത്രാലയത്തിലെ ഫോറന്‍സിക് സെക്യൂരിറ്റി വിഭാഗം അല്‍-മുത്ല ഏരിയയിലാണ് സംഭവം. കൊള്ളയടിച്ച സാമഗ്രികള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുകയായിരുന്നു ഇവര്‍. നിരവധി പൗരന്മാരില്‍നിന്ന് കവര്‍ച്ച നടന്നതായി പരാതി ലഭിച്ചതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. പ്രതികള്‍ കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് സമ്മതിക്കുകയും പ്രത്യേക സ്ഥാപനങ്ങളിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. ഈ സാമഗ്രികളുടെ പുനര്‍വില്‍പ്പനയ്ക്കായി ഉപയോഗിച്ചിരുന്ന ഒരു സ്റ്റോറേജ് ഏരിയയില്‍നിന്ന് വന്‍തോതില്‍ നിര്‍മ്മാണ സാമഗ്രികള്‍ കണ്ടെത്തി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR