കുവൈത്ത് സിറ്റി: സമൂഹമാധ്യമത്തിലൂടെ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘം പിടിയില്‍. ബ്ലാക്ക്മെയില്‍, ബലപ്രയോഗം, മോഷണം എന്നിവയില്‍ ഏര്‍പ്പെട്ട സംഘത്തെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്് (സിഐഡി) പിടികൂടി. പരാതിയെ തുടര്‍ന്ന് സിഐഡിയുടെ നേതൃത്വത്തില്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു. സമഗ്രമായ അന്വേഷണത്തെ തുടര്‍ന്ന് പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റകൃത്യങ്ങള്‍ സമ്മതിച്ചു. പ്രതികളെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR