എയർ ബ്രിഡ്ജ് തകർന്നു; കുവൈത്ത് എയർവേയ്‌സ് വിമാനത്തിന് തകരാർ

കുവൈത്ത് സിറ്റി: എയർ ബ്രിഡ്ജ് തകർന്നതിനെ തുടർന്ന് കുവൈത്ത് എയർവേയ്‌സ് വിമാനത്തിന് തകരാർ. നവംബർ 6 ന് ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുവൈത്ത് എയർവേയ്‌സ് B777 വിമാനത്തിനാണ് തകരാർ സംഭവിച്ചത്. ബോർഡിങ് പാലം തകർന്നതിനെ തുടർന്ന് കേടുപാടുകൾ സംഭവിച്ചു. വിമാനം ഗേറ്റിൽ നിർത്തി യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതിനുശേഷം തൊട്ടുപിന്നാലെ വിമാനത്തിൽ ഘടിപ്പിച്ചിരുന്ന ഒരു എയർ ബ്രിഡ്ജ് തകർന്നു. വിമാനത്തിൻ്റെ L1 എക്സിറ്റ് ഡോറിന് കേടുപാടുകൾ സംഭവിച്ചു. പാലം തകർച്ചയുടെ ഫലമായി വിമാനത്തിൻ്റെ ഫ്യൂസ്‌ലേജിൽ നിന്ന് L1 വാതിൽ വേർപെട്ടു. സംഭവസമയത്ത് 284 യാത്രക്കാരും വിമാനത്തിൽ നിന്ന് ഇറങ്ങിയിരുന്നു. ക്യാപ്‌റ്റനും അദ്ദേഹത്തിൻ്റെ ഓപ്പറേറ്റിങ് ക്രൂവും മാത്രമായിരുന്നു വീമാനത്തിലുണ്ടായിരുന്നതെന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി അന്വേഷണം ആരംഭിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASICLICK.COM - WordPress Theme by WPEnjoy